covid update
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രോഗമുണ്ടായിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം
മക്ക: ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവരില്‍ ആര്‍ക്കും കൊവിഡ്- 19 ഉണ്ടായിട്ടില്ലെന്ന് സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.
ഡോക്ടര്‍മാരും അനുബന്ധ ആരോഗ്യപ്രവര്‍ത്തകരുമടക്കം 8000 പേരെ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി സജ്ജീകരിച്ചിരുന്നു. ആറ് ആശുപത്രികളും തയ്യാറാക്കിയിരുന്നു.
മക്കയിലും പുണ്യഭൂമിയിലും തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം ചെയ്യുന്നതിനായി 51 ക്ലിനിക്കുകളും 200 ആമ്പുലന്‍സുകളും ഒരുക്കിയിരുന്നു. ആരോഗ്യ പരിശോധന നടത്താന്‍ 62 ഫീല്‍ഡ് സംഘങ്ങളുമുണ്ടായിരുന്നു.