Headlines
Loading...
കാസർകോഡ് ജില്ലയിൽ മത്സ്യവില്പന നടത്തുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും കോവിഡ് ടെസ്റ്റ്‌ നിർബന്ധമാക്കി

കാസർകോഡ് ജില്ലയിൽ മത്സ്യവില്പന നടത്തുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും കോവിഡ് ടെസ്റ്റ്‌ നിർബന്ധമാക്കി

ജില്ലയിൽ മത്സ്യവിൽപ്പന നടത്തുന്ന സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും കോവിഡ് ആൻറി ജൻ പരിശോധന നിർബന്ധമാക്കും'   ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു ജില്ലാ പോലീസ് മേധാവി ഡി ശിൽപ എന്നിവർ കീഴൂർ നെല്ലിക്കുന്ന് മേഖലയിലെ തീരദേശത്തെ ക്ഷേത്ര സ്ഥാനികർ മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

കീഴൂർ നെല്ലിക്കുന്ന് ക്ലസ്റ്ററുകളിൽ തീരദേശങ്ങളിൽ  അവശ്യസാധനങ്ങൾ, മരുന്ന്  ബാങ്കിൽ നിന്നുള്ള പണം എടുത്ത് നൽകൽ എന്നീ ആവശ്യങ്ങൾ നിർവഹിക്കാൻ    25 നും 45 നും ഇടയിൽ പ്രായമുള്ള 30 യുവാക്കളെ പോലീസ് വളണ്ടിയർമാരായി ബാഡ്ജ് നൽകി നിയമിക്കുന്നതിന്' തെരഞ്ഞെടുത്ത് നൽകാനും യോഗം നിർദ്ദേശിച്ചു. .ആൻറി ജ ൻ പരിശോധനയിൽ നെഗറ്റീവാ കുന്നവരെയാണ് നിയമിക്കുക ' ക്ലസ്റ്ററിൽ നിന്ന്  തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല.  ആൻറി ജെൻ പരിശോധന നടത്തിയവർക്ക് ഏത് കരയിലും അടുക്കാൻ സൗകര്യം ഒരുക്കും.   പരിശോധന നടത്താത്തവർ മീൻ പിടിക്കാൻ പോയ കരയിൽ തന്നെ തിരിച്ചെത്തണം.   ക്ലസ്റ്ററുകളിലുള്ളവർക്ക് കാസർകോടോ കാഞ്ഞങ്ങാടോ തൊഴിൽ ആവശ്യത്തിന് പോകുന്നതിന് തടസ്സമില്ല.  എന്നാൽ  അവർ തൊഴിൽ ചെയ്യാൻ പോകുന്നതിനു മുൻപ് കോവിഡ് പരിശോധന നടത്തണമെന്നും തീരുമാനിച്ചു തീരപ്രദേശങ്ങളിൽ കോ വിഡ് നിർവ്യാപനത്തിന് പൂർണ പിന്തുണ ഉറപ്പ് നൽകി.കാസർകോട്  ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ മേൽപറമ്പ് സി ഐ ബെന്നി ലാലു എന്നിവരും പങ്കെടുത്തു