News update
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടിക്ക് നേരെ പീഡനശ്രമം; ബദിയടുക്ക സ്വദേശി നാസർ പിടിയിൽ
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടിക്ക് നേരെ പീഡശ്രമം. രോഗിയുടെ കൂട്ടിരിപ്പുകാരിയായ എത്തിയ പെൺകുട്ടിയെയാണ് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കാസർകോട് ബദിയടുക്ക സ്വദേശി നാസർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് അറസ്റ്റ്ഐസിയുവിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പിനായി എത്തിയതാണ് പെൺകുട്ടി. രാത്രി ഉറങ്ങിക്കിടക്കുമ്പോൾ നാസർ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഉറക്കമെഴുന്നേറ്റ കുട്ടി ഉറക്കെ നിലവിളിച്ചതോടെ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് പ്രതിയെ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി ദൃശ്യങ്ങൾ പരിശോധിച്ചു. ഇയാൾ കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ തെളിവുകളും കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.