Headlines
Loading...
ബാങ്ക് താല്‍ക്കാലികമായി അടച്ചു; ഇടപാട് നടത്തിയവര്‍ ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിർദേശിച്ചു

ബാങ്ക് താല്‍ക്കാലികമായി അടച്ചു; ഇടപാട് നടത്തിയവര്‍ ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിർദേശിച്ചു

കാസർകോട്ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ ബാങ്കിലെ  4 ജീവനക്കാര്‍ക്ക് കൊവിഡ്. ബാങ്ക് താല്‍ക്കാലികമായി അടച്ചു. ഇടപാട് നടത്തിയവര്‍ ക്വാറന്റൈനില്‍  പോകാന്‍ നിര്‍ദ്ദേശം.ബാങ്ക് ജീവനക്കാരായ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാങ്ക് താൽക്കാലികമായി അടച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ ഒരു ബാങ്കിലെ നാല് ജീവനക്കാർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.ഇതിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ 25 ന് ശേഷംബാങ്കിൽ എത്തി ഇടപാട് നടത്തിയവർ നീരിക്ഷണത്തിൽ നിൽക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
കുറച്ച് ദിവസത്തേക്ക് ബേങ്ക് അടച്ചിടാനാണ് തീരുമാനം. ബാങ്ക് ജീവനക്കാർക്ക് എവിടെ നിന്നാണ് കോവിഡ് പകർന്ന് കിട്ടിയതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല.