Headlines
Loading...
പരപ്പയിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പരപ്പയിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട് (www.kasaragodtimes.com 10.08.2020): പരപ്പ പട്ളത്ത് യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൂലിതൊഴിലാളിയായ തോടം ചാലിലെ രവി (40) യാണ് മരിച്ചത്. സുഹൃത്ത് കണ്ണനെ വെട്ടേറ്റ് പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണൻ താമസിക്കുന്ന ക്വാർട്ടേഴ്‌സിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. കണ്ണനാണ് രവിയെ വെട്ടിക്കൊന്നതെന്ന് സംശയിക്കുന്നു. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.