Headlines
Loading...
പറഞ്ഞിട്ടേയില്ല; ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന വാർത്ത നിഷേധിച്ച് പാക്കിസ്ഥാൻ

പറഞ്ഞിട്ടേയില്ല; ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന വാർത്ത നിഷേധിച്ച് പാക്കിസ്ഥാൻ

ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന വെളിപ്പെടുത്തലിൽ മലക്കംമറിഞ്ഞ് പാക്കിസ്ഥാൻ. ദാവൂദ് കറാച്ചിയിൽ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം. യുഎൻ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തത്. ഇത് എല്ലാ വർഷവും ആവർത്തിക്കുന്ന കാര്യമാണ്. ദാവൂദ് പാക് മണ്ണിൽ ഉണ്ടെന്ന പ്രചാരണം തെറ്റാണെന്നും പാക് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.

ഇന്നലെയാണ് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന മാധ്യമവാർത്തകൾ പുറത്തുവരുന്നത്. കറാച്ചിയിൽ ദാവൂദിന്റേതായി ഒരു വിലാസവും പുറത്തുവന്നിരുന്നു. എന്നാൽ തൊട്ടുപിന്നാലെ പാക് വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിക്കുകയായിരുന്നു. യുഎൻ ഉപരോധ പട്ടിക പുന:പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

അതേസമയം ജമാഅത്ത് അദ്ദൂവ തലവൻ ഹാഫിസ് സയീദിനും ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനും ഉൾപ്പെടെയുള്ള ഭീകർക്കെതിരെ പാക്കിസ്ഥാൻ സാമ്പത്തിക ഉപരോധം ഏർപപെടുത്തി. കരിമ്പട്ടികയിൽ ഉൾപ്പെടാതിരിക്കാനുള്ള പാക്കിസ്ഥാന്റെ പതിവ് നാടകമായാണ് ഇതിനെ കാണുന്നത്.