Headlines
Loading...
കീം പരീക്ഷ; കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല,നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റി: മുഖ്യമന്ത്രി

കീം പരീക്ഷ; കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല,നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റി: മുഖ്യമന്ത്രി

കീം പരീക്ഷയുമായി ബന്ധപ്പെട്ട് തിരക്കൊഴിവാക്കാൻ മുൻകൂട്ടി നടപടി സ്വീകരിക്കേണ്ടിയിരുന്നത് പൊലീസ് ആയിരുന്നോ ആരോഗ്യവകുപ്പ് അധികൃതരായിരുന്നോ അതോ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അധികൃതർ ആയിരുന്നോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, “തീർച്ചയായും നിയന്ത്രണത്തിന് ബാധ്യതപ്പെട്ടവര് കുട്ടികൾ ഒന്നിച്ച് ഇറങ്ങിവരാൻ പാടില്ല എന്ന് നിർദേശം കൊടുത്ത് അങ്ങനെ ഒരു ശ്രമം നടത്തണമായിരുന്നു. പിന്നെ എന്തായാലും ഈ കുട്ടികൾ ഒന്നിച്ച് ഇറങ്ങി വരുന്ന ഘട്ടത്തിൽ സ്വാഭാവികമായ ഒരു തിരക്ക് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്, അതാണ് അവിടെ ഉണ്ടായത്. അതിന്റെ ഭാഗമായി രോഗ വ്യാപനം ഒന്നും അവിടെ ഉണ്ടായി എന്ന് പറയാൻ പറ്റില്ല, അതാണ് നാം കാണേണ്ടത്,” എന്ന് മുഖ്യമന്ത്രി മറുപടി നൽകി.