Breaking News
കണ്ണൂർ-കാസർകോട് ജില്ലാ അതിർത്തിയിലെ പാലങ്ങൾ അടച്ചു; കർശന പരിശോധനയുമായി പോലീസ്

സമ്പർക്ക രോഗികളുടെ എണ്ണം കൂടിയതോടെ കാസർകോട് ജില്ലയിൽ പൊതുഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ജൂലൈ 31 വരെയാണ് നിയന്ത്രണം. ഇതിന് പിന്നാലെയാണ് അതിർത്തിയിലെ പാലങ്ങൾ അടച്ചിടാനും പോലീസ് തീരുമാനിച്ചത്.

അതേസമയം മുന്നറിയിപ്പില്ലാതെ പാലങ്ങൾ അടച്ചതിനെതിരെ നാട്ടുകാർ രംഗത്തെത്തി. മലയോര പ്രദേശമായ ചെറുപുഴ, പുളിങ്ങോം ഭാഗത്തെ പാലങ്ങളാണ് അടച്ചത്. ചെറുപുഴയിലെ വലിയ പാലത്തിൽ കൂടി മാത്രമാണ് വണ്ടികൾ കടത്തി വിടുന്നത്. ഇതും കർശന പരിശോധനക്ക് ശേഷമാണ്. റോഡിൽ വലിയ ബ്ലോക്കും ഇതേ തുടർന്ന് അനുഭവപ്പെടുന്നുണ്ട്.