kerala News
കോവിഡ് വ്യാപനം, നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി നൽകാൻ സര്‍ക്കാര്‍ ഉത്തരവ്.
സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മറ്റ് സര്‍ക്കാര്‍ മേഖലകളിലെന്നപോലെ ബാങ്കുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ അവധി നല്‍കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യം ഉന്നയിച്ചിരുന്നു.
സംസ്ഥാനത്ത് ഓരോ ദിവസവും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്ന് 791 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 558 പേര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്ന് 135, മറ്റ് സംസ്ഥാനങ്ങളില്‌നിന്ന് 98, ആരോഗ്യ പ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബിഎസ്‌എഫ് 1, കെഎസ്‌ഇ 7 എന്നിങ്ങനെയാണ്.