Headlines
Loading...
ആശങ്കയോടെ കേരളം സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആശങ്കയോടെ കേരളം സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം :ഇതാദ്യമായി സംസ്ഥാനത്ത് കൊവിഡ് ബാധിതർ 1000 കടന്നു. ഇന്ന് 1038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15032. ഇതിൽ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 87 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേരും ഇന്നത്തെ കൊവിഡ് കണക്കിൽ പെടുന്നു.

പൊതുജന ശ്രദ്ധക്ക്: മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക

1000 കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് രോഗികൾ.
സമ്പര്‍ക്കം വഴി  785 പേര്‍ക്കാണ് രോഗം.  
87 പേർ വിദേശം.  
109 അന്യസംസ്ഥാനം.

*272 പേർക്ക് രോഗമുക്തി*

ജില്ലതിരിച്ചുള്ള കണക്ക്

🔖 തിരുവനന്തപുരം  226
🔖 കൊല്ലം  133
🔖 ആലപ്പുഴ  120
🔖 പത്തനംതിട്ട  49
🔖 കോട്ടയം  51
🔖 ഇടുക്കി 43
🔖 എറണാകുളം  92
🔖 തൃശൂർ  56
🔖 പാലക്കാട്  34
🔖 മലപ്പുറം  61
🔖 കോഴിക്കോട്  25
🔖 വയനാട്  04
🔖 കണ്ണൂർ  43
🔖 കാസർകോട്  101