
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാനടിക്കറ്റ് നിരക്ക് അറിയാം
ന്യൂഡല്‍ഹി: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള ടിക്കറ്റ് നിരക്കില്‍ തീരുമാനമായി. അബുദാബി, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയില്‍ എത്തുന്നതിന് 15,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ദോഹയില്‍ നിന്നും കൊച്ചിയിലെത്താന്‍ 16000 രൂപയും ബഹ്‌റൈനില്‍ നിന്നും കൊച്ചിയില്‍ എത്താന്‍ 17000 രൂപയുമാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടത്.
യു.എസില്‍ നിന്ന് ഇന്ത്യയിലെ നാലു വിമാനത്താവളങ്ങളിലേക്ക് എത്താന്‍ ഒരു ലക്ഷം രൂപയാണ് നല്‍കേണ്ടത്. ലണ്ടില്‍ നിന്ന് 50000 രൂപയും ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നും 12000 രൂപയും നല്‍കണം.
പ്രവാസികളില്‍ നിന്നും ഈടാക്കുന്ന ടിക്കറ്റ് നിരക്ക്
അബുദാബി – കൊച്ചി: 15000
ദുബായ് – കൊച്ചി: 15000
ദോഹ – കൊച്ചി: 16000
ബഹ്‌റൈന്‍ – കൊച്ചി: 17000
മസ്‌കറ്റ് – കൊച്ചി: 14000
ദോഹ – തിരുവനന്തപുരം: 17000
ക്വാലാലംപൂര്‍ – കൊച്ചി: 15000
ബഹ്‌റൈന്‍ – കോഴിക്കോട്: 16000
കുവൈറ്റ് – കോഴിക്കോട്: 19000