Headlines
Loading...
ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത സാഹചര്യം

ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത സാഹചര്യം

സംസ്ഥാനത്ത് വരും മണിക്കൂറില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. രാവിലെ ഏഴ് മണിയ്ക്ക് പുറപ്പെടുവിച്ച മുന്നറയിപ്പിലാണ് കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറത്തെങ്കിലും ഇന്ന് വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ജില്ലാതല മഴമുന്നറിയിപ്പ് പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ഓ്രരോ ടീമുകൾ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെ കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കും.

ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിൻ്റെ (DSC) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചും. എയർഫോഴ്സിനോടും, നേവിയോടും അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാനും നിർദേശമുണ്ട്. എയർ ഫോഴ്സിൻ്റെ 2 ചോപ്പറുകൾ കോയമ്പത്തൂരിനടുത്തുള്ള സുളൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തും

ന്യൂനമര്‍ദങ്ങളും അനുബന്ധമായുണ്ടായ ചക്രവാതവും സൃഷ്ടിച്ച അസാധാരണ സാഹചര്യമാണ് സംസ്ഥാനത്തെ കനത്ത മഴയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. അപ്രതീക്ഷിതമായുണ്ടായ അതിതീവ്രമഴയെന്നാണ് ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതിനു കാരണം എന്നാണ് വിലയിരുത്തല്‍. 20 സെന്റീമീറ്ററിലധികം മഴ ദുരന്തപ്രദേശങ്ങളില്‍ പെയ്തിറങ്ങിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെയും ഇതര ഏജന്‍സികളുടെയും കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമായിരുന്നു കേരളത്തില്‍ പെയ്ത മഴയെന്നാണ് വിലയിരുത്തല്‍. ചെറു മേഘവിസ്‌ഫോടനങ്ങളാണ് ഇപ്പോഴത്തെ കനത്ത മഴയ്ക്ക് ഇടയാക്കിയത് എന്ന് വിലയിരുത്തലുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.

മഴക്കാലം പിന്‍വാങ്ങുന്ന സമയത്താണ് ശാന്തസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലുമായി ന്യൂനമര്‍ദങ്ങളും ചുഴലികളും സ്ഥിതിഗതികള്‍ രൂപം കൊള്ളുന്നത്. മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രത്യാഘാതം ഇത്രത്തോളം പ്രതീക്ഷിച്ചില്ലെന്നാണ് വിദഗ്ദരും പങ്കുവയ്ക്കുന്നത്.