Headlines
Loading...
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു medical camp

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു medical camp

കളനാട് :കളനാട് ഹദ്ദാദ് നഗർ ഖിദ്മതുൽ ഇസ്‌ലാം സംഘത്തിൻറെ ആഭിമുഖ്യത്തിൽ കാസർഗോഡ് ഡയാ ലൈഫ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ജനൽചെക്കപ്പ്,കണ്ണ്, കിഡ്നി, മൂത്രക്കല്ല്, പല്ല്, ഷുഗർ, പ്രഷർ, രക്ത പരിശോധന തുടങ്ങിയവ ഉണ്ടായിരുന്നു.മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ സി ഐ സന്തോഷ് കുമാർ മുഖ്യാതിഥിയായിരുന്നു.സുഫൈജ അബൂബക്കർ (ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട്), ലക്ഷ്മി പി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്), 'ഉദുമ പഞ്ചായത്ത് 4 ാം വാര്‍ഡ് മെമ്പര്‍ നിര്‍മ്മല അശോകന്‍,ചെമ്മനാട് പഞ്ചായത്ത് 15ാം വാര്‍ഡ് മെമ്പര്‍ മൈമൂന അബ്ദുറഹ്മാന്‍ കളനാട് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.മെഡിക്കല്‍ ക്യാമ്പിന് സ്പെഷ്യാലിറ്റി ഡോക്ടര്‍മ്മാരായ മൊയ്ദീന്‍ കുഞ്ഞി,മൊയ്ദീന്‍ നഫ്സീര്‍,ആയിഷത്ത് നിര്‍മിഷ,ആയിഷത്ത് റമീസ,മൊയ്ദീന്‍ ഷഹിന്‍ഷാ എന്നിവര്‍ പങ്കെടുത്തു.

ക്യാമ്പ് വിജയിപ്പിക്കുന്നതിൽ മുഖ്യപങ്കാളികളായ ഡയ ലൈഫ് ഹോസ്പിറ്റൽ മാനേജ്മെൻ്റ് , മംഗള ഹോസ്പിറ്റൽ മാനേജ്മെൻ്റ്, ഡെന്റിസ്ട്രീ ടെൻ്റൽ ഹോസ്പിറ്റൽ മാനേജ്മെൻ്റ് ആശാവർക്കർമാർ തുടങ്ങിയവരെ ക്യാമ്പിൽ അനുമോദിച്ചു.

ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ക്യാമ്പ് ഏറെ ശ്രദ്ധയാകർഷിച്ചു.
ചടങ്ങിന് ഖിദ് മതുല്‍ ഇസ്ലാം സംഘം ഭാരവാഹികളും പ്രവര്‍ത്തകരും നേത്രത്തം നല്‍കി.