കോട്ടിക്കുളം പ്രീമിയര്‍ ലീഗ് സീസണ്‍ - 3 സമാപിച്ചു gulf
ഷാര്‍ജ: ഗ്രീന്‍സ്റ്റാര്‍ കോട്ടിക്കുളം യു എ ഇ കമ്മിറ്റി ബലി പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച 'കോട്ടിക്കുളക്കാർ ഈദ് മീറ്റും, കോട്ടിക്കുളം പ്രീമിയര്‍ ലീഗ് സീസണ്‍ - 3 ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും' സീഡ് സ്‌പോര്‍ട്‌സ്, സഫാരി മാള്‍ ഷാര്‍ജയില്‍ വെച്ചു നടന്നു.
ഗ്രീന്‍സ്റ്റാര്‍ കോട്ടിക്കുളം യു എ ഇ കമ്മിറ്റി പ്രസിഡന്റ് ജംഷിദ് എം.പി. അധ്യക്ഷതയില്‍ ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ റഫീഖ് കോട്ടിക്കുളവും മുൻ പ്രസിഡന്റ് റിയാസ് ഹസ്സനും ചേർന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി സൈഫു ഫാല്‍ക്കണ്‍ സ്വാഗതവും ട്രഷറര്‍ അലി സര്‍ഫറാസ് നന്ദിയും പറഞ്ഞു.
ഓർഗനൈസിങ് സെക്രട്ടറി റംഷി കോട്ടിക്കുളം, വൈസ് പ്രസിഡന്റ് അഷ്‌റഫ് എ കെ, സെക്രട്ടറി മുഷ്താഖ് കോട്ടിക്കുളം തുടങ്ങിയവര്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു. യു എ ഇ യിലെ കോട്ടിക്കുളം നിവാസികള്‍ക്ക് സന്തോഷ രാവ് സമ്മാനിച്ച ടൂര്‍ണമെന്റില്‍ 4 ടീമുകള്‍ - കവാന്‍സ് സ്ട്രൈക്കേര്‍സ്, ലെജന്റ്സ് കോട്ടിക്കുളം, ടീം കേടീസ് , കിങ്‌സ് കപ്പണക്കാൽ അണിനിരന്നു.
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ടീം കേടീസ്, ലെജന്റ്സ് കോട്ടികുളത്തിനെ പരാജയപ്പെടുത്തി മച്ചാൻസ് വിന്നിങ് ട്രോഫി കരസ്ഥമാക്കുകയും, ടൂർണമെന്റിലെ ഏറ്റവും മൂല്യമേറിയ താരമായി നബീൽ കോട്ടിക്കുളത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.