Headlines
Loading...
രാമക്ഷേത്ര ഉദ്ഘാടനം: കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി; ചടങ്ങ് ലൈവായി കാണാന്‍ നിര്‍ദേശം Central Government

രാമക്ഷേത്ര ഉദ്ഘാടനം: കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി; ചടങ്ങ് ലൈവായി കാണാന്‍ നിര്‍ദേശം Central Government

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ദ്ധ അവധി. പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കാണുന്നതിനായാണ് അവധി അനുവദിക്കുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും ഇതുസംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അവധി പ്രഖ്യാപനത്തോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും അന്നേദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പരിപാടിയുടെ ഒരുക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മന്ത്രിമാരോട് വിവരങ്ങള്‍ തേടിയിരുന്നു. പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ വിളക്ക് കൊളുത്താനും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനും മന്ത്രിമാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ദീപാവലി പോലെ ആഘോഷിക്കാനാണ് നിര്‍ദേശം. ജനുവരി 22 ന് ശേഷം ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമ്പോള്‍ സ്വന്തം നിയോജക മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് അയോധ്യയിലേക്കുള്ള യാത്ര നടത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാനും മന്ത്രിമാര്‍ക്ക് നിര്‍ദേശമുണ്ട്