kerala
'എവിടെയാണ് കേരളത്തിലെ മനുഷ്യര്‍ക്ക് സുരക്ഷിതത്വം ഉള്ളത്?'; ഭരണകൂടം വരുത്തിവെച്ച കൊലപാതകമെന്ന് കെ കെ രമ
തിരുവനന്തപുരം: ഭരണകൂടം വരുത്തിവെച്ച കൊലപാതകമാണ് കൊല്ലത്തേതെന്ന് കെ കെ രമ എംഎല്‍എ. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള കുറ്റകരമായ അനാസ്ഥയാണ് മരണത്തിനു കാരണം. ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച ഉണ്ടായെന്നും രമ ആരോപിച്ചു.
ഇവിടെ ഒരു ആഭ്യന്തര വകുപ്പുണ്ടോ? എവിടെയാണ് കേരളത്തിലെ മനുഷ്യര്‍ക്ക് സുരക്ഷിതത്വം ഉള്ളത്? ആശുപത്രിയില്‍ പോലും ഇതാണ് അവസ്ഥയെങ്കില്‍ എന്താണ് സാധാരണ പൗരന്റെ അവസ്ഥ? ഒറ്റപ്പെട്ട സംഭവങ്ങളായി ഇത്തരം സംഭവങ്ങളെ ചിത്രീകരിക്കുകയാണെന്നും കെ കെ രമ വിമര്‍ശിച്ചു.
ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച ഉണ്ടായി. ഇനിയൊരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ലാത്ത രീതിയിലേക്ക് ആഭ്യന്തരം മാറിയിരിക്കുന്നു. സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ദിവസങ്ങള്‍ കഴിയുമ്പോള്‍ മറക്കുകയും ചെയ്യുന്ന രീതിയാണെന്ന് പറഞ്ഞ രമ ആരോഗ്യമന്ത്രിയുടെ പ്രസ്താവന വളരെ മോശമായതാണെന്നും പ്രതികരിച്ചു. മന്ത്രിയുടെ ആ സമയത്തുള്ള വെപ്രാളത്തില്‍ പറഞ്ഞു പോയതാകും എന്ന് കരുതുന്നുവെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.