kerala
താനൂര്‍ ബോട്ട് അപകടം: മരണം പതിനൊന്നായി; മരിച്ചവരില്‍ നാല് കുട്ടികളും, രക്ഷാപ്രവർത്തനം തുടരുന്നു
മലപ്പുറം: മലപ്പുറം താനൂരിനടുത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 11 മരണം. മരിച്ചവരില്‍ നാല് കുട്ടികളും. ഒട്ടുമ്പുറം തൂവല്‍തീരത്താണ് അപകടം നടന്നത്. മുപ്പതോളംപേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. വൈകീട്ട് ആറരയോടെയാണ് അപകടം. അപകടത്തില്‍പ്പെട്ട ബോട്ട് ഉയര്‍ത്തി കരയ്ക്കടുപ്പിച്ചു. വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായെന്ന് നാട്ടുകാര്‍. ബോട്ടില്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍