Headlines
Loading...
മണിപ്പൂർ കലാപം; 50-ലേറെപ്പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; ആശങ്ക പ്രകടിപ്പിച്ച് സി.ബി.സി.ഐ

മണിപ്പൂർ കലാപം; 50-ലേറെപ്പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; ആശങ്ക പ്രകടിപ്പിച്ച് സി.ബി.സി.ഐ

മണിപ്പൂരിലെ കലാപത്തില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ രംഗത്തെത്തി. ക്രൈസ്തവര്‍ക്ക് എതിരായ ആക്രമണമാണ് നടന്നതെന്നും പൊലീസ് ഇടപെടല്‍ ഫലപ്രദമായില്ലെന്നും സി.ബി.സി.ഐ പ്രസ്താവനയില്‍ ആരോപിച്ചു. സംഘര്‍ഷ മേഖലകളില്‍ കുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. ഒൻപത് മലയാളി വിദ്യാർഥികളെ  ആദ്യം തിരിച്ചെത്തിക്കുമെന്ന് സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് അറിയിച്ചു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ സംഘര്‍ഷാവസ്ഥയ്ക്ക് വലിയ അയവ് വന്നിട്ടുണ്ട്. ഇംഫാലില്‍ ഉള്‍പ്പെടേ സ്ഥിതിഗതികള്‍ ശാന്തമാണ്.  പതിമൂവായിരം പേരെ സൈന്യം കലാപ ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു.

മുഖ്യമന്ത്രി ബിരേണ്‍ സിങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതിനിടെ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമമണാണ് മണിപ്പൂരില്‍ നടന്നതെന്ന് കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ആരോപിച്ചു. മൂന്ന് പള്ളികളും നിരവധി വീടുകളും അഗ്നിക്കിരയാക്കി. ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. സ്ഥിതി ഇപ്പോഴും ആശങ്കയായി തുടരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രസര്‍വ്വകലാശാലയില്‍ പഠിക്കുന്ന ഒമ്പത് വിദ്യാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ തിരികെയെത്തിക്കുന്നത്. ഇവര്‍ക്കുള്ള യാത്രാ ടിക്കറ്റ് നോര്‍ക്ക വഴി സംസ്ഥാനസര്‍ക്കാര്‍ കൈമാറി. ഈമാസം എട്ടിന് ഇംഫാലില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും അവിടെനിന്ന് വിമാന മാര്‍ഗം ബംഗളൂരുവിലേക്കും എത്തിക്കും. ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബിജെപി എംഎൽഎ വുങ്സഗിൻ വൽട്ടെയെ വിദ്ഗധ ചികിൽസയ്ക്കായി മണിപ്പുരിന് പുറത്തേയ്ക്ക് വായുമാർഗം കൊണ്ടുപോയി.