Headlines
Loading...
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ച; ഓടി ഒളിച്ചെന്ന് ആർഎംഒ

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ച; ഓടി ഒളിച്ചെന്ന് ആർഎംഒ

കൊട്ടാരക്കര: ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ പൊലീസിന് വീഴ്ച ഉണ്ടായെന്ന് ആർഎംഒ ഡോക്ടർ എസ് അനിൽ. പൊലീസ് ഓടി ഒളിക്കുകയാണ് ചെയ്തതെന്ന് ഡോക്ടർ കുറ്റപ്പെടുത്തി. സുരക്ഷാ ജീവനക്കാർ ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും ഇടപെടാഞ്ഞത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
'പൊലീസ് ഓടി ഒളിക്കുകയാണ് ചെയ്തത്. സുരക്ഷാ ജീവനക്കാർ ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും ഇടപെടാഞ്ഞത് ദുഃഖകരമാണ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യമാണ് നോക്കിയത്', ഡോക്ടർ പറഞ്ഞു. വന്ദനയ്ക്ക് കൃത്യമായ ചികിത്സ കിട്ടിയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നുവെന്ന് സുഹൃത്തുക്കൾ നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് ആർഎംഒയും രം​ഗത്തെത്തിയിരിക്കുന്നത്.

അതേസമയം കേസിലെ പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. പരസ്പരവിരുദ്ധമായ സംസാരവും വിഭ്രാന്തിയുമില്ലാതായതോടെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയാണ് പരിശോധന നടത്തിയത്. ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം മൂലമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.