kerala
'നികുതി വര്‍ധന ഇടിത്തീ പോലെ'; ഇന്ധന സെസ് പിൻവലിക്കണം സഭാകവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ സത്യാഗ്രഹമിരിക്കുന്നു
ഇന്ധന സെസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ സത്യഗ്രഹ സമരo ആരംഭിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽ നാടൻ, സി.ആർ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങിയത്. പ്രതിപക്ഷത്തിന്റെ സമരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ബജറ്റ് ചർച്ച തുടങ്ങും മുൻപ് സഭാതലത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. ജനങ്ങൾക്ക് മുകളിൽ ഇടിത്തീ പോലെ പെയ്തിറങ്ങുകയായിരുന്നു നികുതി നിർദേശങ്ങൾ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നികുതിയേ വേണ്ട എന്ന നിലപാട് സ്വീകരിക്കാനാവില്ല എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകി. ശമ്പളവും പെൻഷനും മുടക്കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു. ബിജെപി സർക്കാരിനെ പിന്തുണക്കുന്ന നിലപാടാണ് കോൺഗ്രസിനെന്നും കെ.എൻ. ബാലഗോപാൽ ആരോപിച്ചു. എം.എൽ.എമാർ പകലും രാത്രിയും സഭാ കവാടത്തിൽ സത്യാഗ്രഹം തുടരുമ്പോൾ സഭക്കു പുറത്ത് സമരങ്ങൾ കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം