Headlines
Loading...
പ്രതിഷേധം തുടരുന്നു: പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

പ്രതിഷേധം തുടരുന്നു: പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

കൊച്ചി: പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ യാത്രയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സമ്മേളനം തടസപ്പെടുത്തിയതിലാണ് പ്രതിഷേധം.പെരുമ്പാവൂര്‍ മലമുറിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം പൊലീസ് തടഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.നടപടിയെ തുടര്‍ന്ന് സ്ഥലത്ത് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ദോസ് കുന്നപ്പിള്ളി അടക്കമുള്ളവര്‍ രംഗത്തുവന്നു.