Headlines
Loading...
മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെത്തി; ചികിത്സ ചിലവ് എഐസിസി വഹിക്കും

മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെത്തി; ചികിത്സ ചിലവ് എഐസിസി വഹിക്കും

തിരുവനന്തപുരം:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിൽ എത്തി. നെയ്യാറ്റിന്‍കര നിംസ് ആസുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

തിങ്കളാഴ്ച്ചയാണ് ന്യുമോണിയ ബാധിച്ച് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഇടപെട്ടാണ് ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയത് . മുഴുവന്‍ ചെലവുകളും എഐസിസി വഹിക്കും.  അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിര്‍ദേശപ്രകാരം ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലെത്തി കണ്ടിരുന്നു.