
kerala
കായിക മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായി; കാണികള്‍ കുറഞ്ഞു; വിമര്‍ശിച്ച് കെസിഎ
തിരുവനന്തപുരം: ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ സ്പോണ്‍സര്‍മാര്‍ നിരാശരെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ്. ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. മറ്റ് അസോസിയേഷനുകള്‍ ഇക്കാര്യം ആയുധമാക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. കായിക മന്ത്രി വി.അബ്ദുറഹിമാനുമായി ചര്‍ച്ച ചെയ്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്.