Headlines
Loading...
ഹോട്ടല്‍ മുറിയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പുമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

ഹോട്ടല്‍ മുറിയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പുമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

തിരുവനന്തപുരം നഗരത്തില്‍ ഹോട്ടല്‍ മുറിയില്‍ യുവതി മരിച്ച നിലയില്‍. തിരുവനന്തപുരം തമ്പാനൂരിലുള്ള ഹോട്ടല്‍ മുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചതെന്നാണ് വിവരം. വിഷം കഴിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

ഗായത്രിക്ക് ഒപ്പം മുറിയെടുത്ത പ്രവീണ്‍ എന്നയാളെ കാണാനില്ല. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരുംഹോട്ടലില്‍ മുറിയെടുത്തത്.മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.അതേസമയം, യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഇന്നലെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു