kasaragod
ബെസ്റ്റ് ഫ്രണ്ട്സ് എൻ ആർ എസ് കോട്ടിക്കുളം പ്രതിനിധികൾ അക്കര ഫൗണ്ടേഷൻ സന്ദർശിച്ചു
ഉദുമ: കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന ഭിന്നശേഷി സേവനരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡ് കരസ്ഥമാക്കിയ അക്കര ഫൗണ്ടേഷൻ ബെസ്റ്റ് ഫ്രണ്ട്സ് എൻ ആർ എസ് കോട്ടിക്കുളം പ്രതിനിധികൾ സന്ദർശിച്ചു.
അക്കര ഫൗണ്ടേഷൻ ചെയർമാൻ അസീസ് ഹാജി അക്കര, മാനേജർ യാസറ് മറ്റു ജീവനക്കാരും പ്രതിനിധികളെ സ്വീകരിച്ചു.
അക്കര ഫൗണ്ടേഷൻ ചെയർമാൻ അസീസ് ഹാജി അക്കരക്ക് മുഹമ്മദ് കുഞ്ഞി കെ ബി. ബെസ്റ്റ് ഫ്രണ്ട്സ് എൻ ആർ സ് ന്റെ ഉപഹാരം കൈമാറി.മുളിയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷനിൽ ഭിന്നശേഷി കുട്ടികളുടെ പുനരധിവാസതിനുള്ള ബിഹാവിയർ തെറാപ്പി, ഫിസിയോതെറാപ്പി, ഒക്യൂപാഷൻ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്‌പെഷ്യൽ എഡ്യൂക്കേഷൻ എന്നിവ നൽകി വരുന്നു.
താജുദ്ദീൻ എം. കെ, ഉബൈദ് അബ്ദുറഹ്മാൻ, അബൂബക്കർ കുറുക്കൻകുന്ന്, ഹമീദ് മലാംകുന്ന്, അഷ്റഫ് എം കെ, റഹ്മത്തുള്ള എ കെ, അബ്ബാസ് എസ് എം,
അസൈനാർ എ കെ, റഹീം എസ് എ,
അനീഷ് കെ ബി, ഹമീദ് ടി എ, ഫസലു, ഹംസ എസ് എം , റാഷിദ് കോട്ടിക്കുളം, നിസാർ എസ് എം, റസാക്ക് വടകര, അഫ്രീദ്, ഗഫാർ , റഷീദ് എംസി, അയാൻ തുടങ്ങിയവർ സംബന്ധിച്ചു.