Headlines
Loading...
GOLD RATE | സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

GOLD RATE | സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി:ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 38000ല്‍ താഴെ എത്തി.37,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയായി.

യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു. ഓഹരി വിപണി വീണ്ടും താളം കണ്ടെത്തിയതോടെ സ്വര്‍ണ വില കുറയുന്ന പ്രവണത തുടരുകയാണ്. ഈ മാസം ഒന്‍പതിന് വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ക്രമേണ കുറഞ്ഞ് ഇപ്പോള്‍ 38000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില