kasaragod
ഉദുമയില്‍ പതിമൂന്ന്കാരനെ ഓട്ടോയില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമം; മൂന്നു പേർ പിടിയിൽ
പോകാന്‍ ശ്രമം മൂന്ന് പേരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഉദുമ ഈച്ചിലിങ്കാലിലെ പളളിയില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് തട്ടിപോകാനുളള ശ്രമം നടന്നത്. കുട്ടിയെ പിടിച്ച് ഓട്ടോയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടി വീട്ടില്‍ വിവരം പറയുകയായിരുന്നു. ഉടന്‍ കുട്ടിയുടെ വീട്ടുകാര്‍ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാര്‍ പല വഴിയിലും അന്വേഷണം നടത്തുന്നതിനിടയില്‍ ഉദുമ വില്ലേജ് ഓഫീസിന് പിറക് വഴത്തുളള ഇടവഴിയില്‍ ഓട്ടോ കണ്ടെത്തുകയായിരുന്നു.
നാട്ടുകാരെ കണ്ടതോടെ ഓട്ടോയിലുളളവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടു പേര്‍ നാട്ടുകാരുടെ പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറായ യുവാവും, കൊല്ലം കുണ്ടറ സ്വദേശിയായ ഉദുമ റെയിൽവെ ഗേറ്റിനു സമീപത്തെ രാത്രികാല മത്സ്യ കച്ചവട ക്കാരനുമാണ് പിടിയിലായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ബേക്കല്‍ പോലീസ് രണ്ടുപേരെയും, ഓട്ടോയും കസ്റ്റഡിയിലെടുത്തു.
ഓടി പോയ ആള്‍ക്കായി നാട്ടുകാര്‍ തിരച്ചില്‍ വ്യാപകമാക്കിയതോടെ രാത്രി വൈകി ഉദുമയിലെ കെട്ടിടത്തിൻറെ മുകളില്‍ ഒളിച്ച നിലയില്‍ കണ്ടെത്തി. ഇയാളെയും പോലീസിന് കൈമാറി. തട്ടികൊണ്ട് പോകാനുളള ശ്രമം നടന്ന പ്രദേശം മേല്‍പറമ്പ് പോലീസ് പരിധിയിലായതിനാല്‍ രാത്രി തന്നെ പ്രതികളെ ബേക്കൽ പോലീസ് മേല്‍പറമ്പ് പോലീസിന് കൈമാറി.