Headlines
Loading...
ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡർക്ക് വിട നൽകി രാജ്യം, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡർക്ക് വിട നൽകി രാജ്യം, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ന്യൂഡൽഹി:കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ സംസ്കാരം  ഒൗദ്യോഗിക ബഹുമതികളോടെ നടന്നു. ഡല്‍ഹി ബ്രാര്‍ സ്ക്വയർ ശ്മശാനത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിഹ് രാജ്യത്തിന്റെ ആദരം അര്‍പ്പിച്ചു. 

മൂന്ന് സേനാ തലവന്മാര്‍ക്കൊപ്പം ഉന്നത സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ലിഡ്ഡറുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.