Headlines
Loading...
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

പെരിയ ഇരട്ടകൊലപാതക കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. പ്രതികള്‍ രാഷ്ട്രീയ ബന്ധമുള്ളവരായതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് നടപടി. ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു.

പ്രതിഭാഗം ജാമ്യഹരജി തള്ളിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.കേസില്‍ സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പടെ 24 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.കൊലപാതകം, ഗൂഢാലോചന നിയമവിരുദ്ധമായി സംഘം ചേരല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍ തെളിവ് നശിപ്പിക്കല്‍, പ്രതികള്‍ക്കു സംരക്ഷണം നല്‍കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സിപിഐഎം മുന്‍ പേരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് ഒന്നാം പ്രതി.