
kerala
യു എ ഇ കോട്ടിക്കുളം നിവാസികൾക്ക് ആനന്ദ രാവ് സമ്മാനിച്ച കോട്ടിക്കുളം പ്രീമിയർ ലീഗ് സമാപിച്ചു
ഗ്രീൻ സ്റ്റാർ കോട്ടിക്കുളം യു എ ഇ കമ്മിറ്റി യു എ ഇ ലെ കോട്ടിക്കുളം നിവാസികൾക്ക് വേണ്ടി സംഘടിപ്പിച്ച "കോട്ടിക്കുളം പ്രീമിയർ ലീഗ്" ഡിസംബർ 9 ന് രാത്രി 12 മണിക്ക് ഷാർജ അൽ സമാൻ എക്സ്ചേഞ്ച് സ്റ്റേഡിയത്തിൽ (ഷാർജ അൽ ബതായ ജെ എം ആർ സ്റ്റേഡിയം) കേരള നിയമസഭയിലെ കാസറഗോടിന്റെ ശബ്ദം, യുവ എം എൽ എ, എ കെ എം അഷ്‌റഫ് ഉൽഘാടനം നിർവഹിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇല്ലു കപ്പണക്കാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ടി ആർ ഹനീഫ്, ഉദുമ മണ്ഡലം പ്രസിഡന്റ ഇസ്മായിൽ നാലാംവാദുക്കൽ, ജനറൽ സെക്രട്ടറി റൗഫ് കെ ജി എൻ, ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഫീഖ് മാങ്ങാട്, ജനറൽ സെക്രട്ടറി ഫഹദ് മൂലയിൽ, ചെമ്മനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹനീഫ കട്ടക്കാൽ, നാസ്കോ ചെയർമാൻ സലാം ഹാജി വെൽഫിറ്റ്, കോട്ടിക്കുളം ജമാഅത് മുൻ വൈസ് പ്രസിഡന്റ് ഷാഫി ഹാജി പള്ളിക്കാൽ, കോട്ടിക്കുളം ജമാഅത് ഷാർജ ശാഖ പ്രസിഡന്റ് കാദർ കാപ്പിൽ, അബൂബക്കർ കുറുക്കൻകുന്ന്, ഹനീഫ് കട്ടക്കാൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റിയാസ് ഹസ്സന്റെ നേതൃത്വത്തിൽ എ കെ എം അഷ്‌റഫ് എം എൽ എ, മുഴുവൻ ടീമിലെയും പ്ലയേഴ്‌സിനെ പരിചയപ്പെട്ടു.
പ്രോഗ്രാം കമ്മിറ്റി ട്രഷറർ ജംഷീദ് എം.പി.സ്വാഗതവും ഗ്രീൻ സ്റ്റാർ യു എ ഇ കമ്മിറ്റി ജനറൽ സെക്രട്ടറി സൈഫു ഫാൽക്കൺ നന്ദിയും പറഞ്ഞു.
യു എ ഇ യിലെ കോട്ടിക്കുളം നിവാസികൾക്ക് മധുര ഓർമ്മകകളുമായി, അല്ല തല്ലുന്ന ആവേശത്തിന്റെയും ആനന്ദത്തിന്റെയും രാവ് സമ്മാനിച്ച കോട്ടിക്കുളം പ്രീമിയർ ലീഗ് സമാപിച്ചു.