Headlines
Loading...
ചാന്‍സിലര്‍ പദവിയില്‍ തുടരാന്‍ കഴിയില്ല; ആവര്‍ത്തിച്ച് ഗവർണർ

ചാന്‍സിലര്‍ പദവിയില്‍ തുടരാന്‍ കഴിയില്ല; ആവര്‍ത്തിച്ച് ഗവർണർ

വി സി നിയമന വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സിലര്‍ പദവിയില്‍ തുടരാന്‍ കഴിയില്ല. സര്‍വ്വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടെന്ന് രാജ് ഭവന് നിര്‍ദേശം നല്‍കിയതായും ഗവര്‍ണര്‍ വ്യക്തമാക്കി. വി സി നിയമന വിവാദം കോടതി കയറിയതിനിടെയാണ്go സംസ്ഥാനത്തു തിരികെ എത്തിയ ഗവര്‍ണര്‍ പരസ്യ പ്രതികരണം നടത്തിയത്. സര്‍ക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ഗവര്‍ണര്‍ ഇനി ഒരു ഏറ്റുമുട്ടലിന്‍ താന്‍ തയാറാലെന്നും കൂട്ടിച്ചേര്‍ത്തു

അതേസമയം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു കത്ത് എഴുതിയതിന് ന്യായീകരിച്ചത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്.ധാര്‍മ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നു, അത് അംഗീകരിക്കുന്നു എന്നാലിനിയും തെറ്റ് തുടരാന്‍ വയ്യ. താന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിക്കുന്നു.ചാന്‍സിലര്‍ പദവിയില്‍ തുടരാന്‍ കഴിയില്ല; ആവര്‍ത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്‍