Headlines
Loading...
‘മരക്കാർ’ ക്ലൈമാക്‌സ് യൂട്യൂബില്‍ ചോര്‍ന്നു

‘മരക്കാർ’ ക്ലൈമാക്‌സ് യൂട്യൂബില്‍ ചോര്‍ന്നു

കൊച്ചി:മോഹൻലാൽ നായകനായി തീയറ്ററിൽ എത്തിയ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ക്ലൈമാക്സ് രംഗങ്ങൾ ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്.

തിയേറ്ററിനുള്ളിൽ നിന്ന് മൊബൈൽ ഫോണിൽ ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്. മോഹൻലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇതുപോലെ പ്രചരിപ്പിക്കുകയാണ്.ക്ലൈമാക്സ് രംഗം പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. വ്യാജ പതിപ്പുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് നിർമാതാക്കൾ. ചിത്രത്തിനെതിരേ വ്യാപകമായ ഡീഗ്രേഡിങ്