നിലവിൽ ഒരു വർഷത്തേക്കുള്ള ആമസോൺ പ്രൈം നിരക്ക് 999 രൂപയാണ്. എന്നാൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ നിരക്ക് കൂടും. 1499 രൂപയായിരിക്കും ഡിസംബർ 14 മുതൽ ആമസോണിന്റെ ഒരു വർഷത്തേക്കുള്ള സബ്ക്രിപ്ഷൻ ചാർജ്.
129 രൂപയ്ക്കുള്ള പ്രതിമാസ സബ്ക്രിപ്ഷൻ ചാർജ് 179 രൂപയാവും. മൂന്ന് മാസത്തേക്കുള്ള 329 രൂപയുടെ സബ്ക്രിപ്ഷൻ 459 രൂപയാവും.നിലവിൽ പുതിയ നിരക്കനുസരിച്ച് പ്രൈമിന്റെ സബക്രിപ്ഷൻ ചാർജ് ഉയർത്തിയിട്ടുണ്ട്. എന്നാൽ ലിമിറ്റഡ് ഓഫർ പ്രകാരം പഴയ തുകയിൽ ആമസോൺ ഉപയോഗിക്കാം. ലിമിറ്റഡ് ഓഫർ അവസാനിക്കുന്നതിന് മുമ്പ് പ്രൈം അക്കൗണ്ട് പുതുക്കേണ്ടതാണ്.