Headlines
Loading...
കോവിഡ് ഒമിക്രോണ്‍ വകഭേദം; യുഎഇ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി

കോവിഡ് ഒമിക്രോണ്‍ വകഭേദം; യുഎഇ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി

ദുബായ്: പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് യാത്രാവിലക്ക്.

ഈ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും വിലക്കുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല. തിങ്കളാഴ്ച മുതൽ നിയന്ത്രണം നിലവിൽ വരും.

യുഎഇ പൗരൻമാർ, ഗോൾഡൻ വിസയുള്ളവർ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്. ഇവർ യുഎഇയിലെത്തിയാൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം. സിവിൽ ഏവിയേഷൻ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.