Headlines
Loading...
'കര്‍ഷകര്‍ രചിച്ചത് വര്‍ഗ്ഗ സമരങ്ങളുടെ ചരിത്രത്തിലെ ഒരേട്'; അഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

'കര്‍ഷകര്‍ രചിച്ചത് വര്‍ഗ്ഗ സമരങ്ങളുടെ ചരിത്രത്തിലെ ഒരേട്'; അഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാര്‍ഷിക ബില്ല് പിന്‍വലിച്ചുകൊണ്ടുളള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറയി വിജയന്‍. 'ഐതിഹാസിക കര്‍ഷക സമരത്തിന് വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ലോകത്താകെ സമത്വത്തിന് വേണ്ടി നടക്കുന്ന വര്‍ഗ്ഗസമരങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സാധിച്ചു.' എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് പോരാടിയ എല്ലാ കര്‍ഷകരേയും അദ്ദേഹം അഭിനന്ദനമറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിസംബറില്‍ പ്രമേയം പാസാക്കിയിരുന്നു. പ്രമേയം പാസാക്കുന്നതിന് സഭാസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ അനുവദിക്കാത്ത ഘട്ടത്തിലായിരുന്നു പ്രതിപക്ഷ പിന്തുണയോടെ കേരളാ സര്‍ക്കാരിന്റെ മുന്നേറ്റം.

രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു. ഗുരുനാനാക്ക് ജയന്തിയില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന പ്രഖ്യാപനം വന്നത്.

'രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നു. ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും' പ്രധാനമന്ത്രി പറഞ്ഞു.കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ നിന്നും പിന്മാറി വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 'സര്‍ക്കാര്‍ ചെയ്തതെല്ലാം കര്‍ഷകര്‍ക്ക് വേണ്ടിയാണ് രാജ്യത്തിന് വേണ്ടിയാണ്. ഇപ്പോള്‍ ഞാന്‍ കൂടുകല് കഠിനാധ്വാനം ചെയ്യുന്നുണ്ട്. അങ്ങനെ, നിങ്ങളുടെയും രാജ്യത്തിന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകും.' പ്രധാനമന്ത്രി പറഞ്ഞു.

2014ല്‍ താന്‍ പ്രധാനമന്ത്രിയായപ്പോള്‍, സര്‍ക്കാര്‍)കര്‍ഷകരുടെ ക്ഷേമത്തിനും വികസനത്തിനും മുന്‍ഗണന നല്‍കിയെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.2020 സെപ്തംബറിലാണ് രാജ്യത്ത് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്