national
എസ്ഐക്ക് സ്ഥലം മാറ്റം; കരഞ്ഞു കൊണ്ട് യാത്രയാക്കി നാട്ടുകാർ; കരച്ചിലടക്കാനാതെ എസ്ഐയും; വീഡിയോ
അധ്യാപകർക്കും സ്ഥലം മാറ്റം വരുമ്പോൾ കരയുന്ന വിദ്യാർത്ഥികളെ നമ്മൾ കണ്ടിട്ടുണ്ടാവും. പക്ഷെ ഒരു പൊലീസുകാരൻ സ്ഥലം മാറ്റം വരുമ്പോൾ പ്രദേശത്തെ ജനങ്ങൾ സങ്കടപ്പെടുന്നത് അപൂർവമായ കാഴ്ചയാണ്. ചിലയിടത്ത് പൊലീസുകാർക്ക് സ്ഥലം മാറ്റം കിട്ടിയാൽ തുള്ളിച്ചാടുന്ന നാട്ടുകാരെ ഒരുപക്ഷെ കണ്ടെന്നു വരാം. പക്ഷെ ഇത്തവണ ഒരു എസ്ഐക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ നാട്ടുകാർ വികാരധീനരായി. നൂറുകണക്കിന് പേരാണ് എസ്ഐയ്ക്ക് യാത്രയയപ്പ് നൽകാനായി എത്തിയത്. ഗുജറാത്തിലാണ് സംഭവം നടന്നത്. ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ സബ് ഇൻസ്പെക്ടറായ വിശാൽ പട്ടേലിനാണ് ഹൃദ്യമായ യാത്രയയപ്പ് ലഭിച്ചത്.
നാട്ടുകാരും സഹപ്രവർത്തകരും വികാരാധീനരായതോടെ പൊലീസുകാരന്റെ കണ്ണും നിറഞ്ഞൊഴുകി. യാത്രയയപ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടയാളായിരുന്ന എസ്ഐ പരാതികളുമായി വരുന്ന ജനങ്ങളോട് മാന്യമായി പെരുമാറുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നയാളായിരുന്നു. അങ്ങനെ നാട്ടുകാർക്ക് ഇയാൾ പ്രിയപ്പെട്ടയാളായി.
ഇതിനിടെ വിശാലിന് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റം കിട്ടി. വിശാലിന് യാത്രയയപ്പ് നൽകാൻ നിരവധി പേരാണ് സ്റ്റേഷനിലെത്തിയത്. നാട്ടുകാർ ഓരോരുത്തരായി വിശാലിനെ കെട്ടിപ്പിടിച്ചു. ചിലർക്ക് കരച്ചിലടക്കാനായില്ല. ഇടയ്ക്ക് വിശാലും കണ്ണീരണിഞ്ഞു. ഇദ്ദേഹം കണ്ണ് തുടയ്ക്കുന്നത് വീഡിയോയിൽ കാണാം. ഇദ്ദേഹം യാത്ര ചോദിക്കുമ്പോൾ ആളുകൾ ഇദ്ദേഹത്തിന്റെ മേൽ പൂക്കൾ ചൊരിയുന്നതും വീഡിയോയിൽ കാണാം.
An officer and a true friend of the people!
— Indian Police Foundation (@IPF_ORG) November 24, 2021
An emotional send off by local citizens to a Police SubInspector in Gujarat on his transfer. He was instrumental in saving lives during Corona outbreak. Officers of such quality of heart n mind make us proud of the service.🙏 pic.twitter.com/MFa9m0J7DB