നിയമ വിദ്യാർത്ഥിനി മോഫിയാ പർവ്വീണിന്റെ ആത്മഹത്യ കേസ് ജില്ലാ ക്രെെംബ്രാഞ്ചിന് കെെമാറി. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. ഡിവൈഎസ്പി രാജീവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവടക്കമുള്ള മൂന്ന് പ്രതികളും നിലവില്‍ റിമാന്‍ഡിലാണ്. മൊഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍(27) ഭര്‍ത്തൃപിതാവ് യൂസഫ്(63) ഭര്‍ത്തൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
അതേസമയം, സംഭവത്തിൽ സിഐയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസ് റിപ്പോർട്ട്. ഒക്ടോബർ 29ന് മോർഫിയയുടെ ഗാർഹിക പീഢന പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സി എൽ സുധീർ കേസ് എടുത്തില്ലെന്നും ഒടുവില്‍ പെണ്‍കുട്ടി മരണപ്പെട്ട ദിവസമാണ് പരാതിയില്‍ കേസെടുത്തെന്നുമാണ് ഡിഐജി നീരജ് കുമാർ ഗുപ്ത നടത്തിയ വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ.
മകള്‍ക്ക് നീതി കിട്ടാന്‍ ഏതറ്റം വരേയും പോകുമെന്ന് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വ്വിണിന്റെ കുടുംബത്തിന്റെ പ്രതികരണം. നീതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെയോ പൊലീസിന്റെയോ കാലുപിടിക്കാം.
ഒരമ്മയുടെ വേദനയായി കാണണം. ഇതില്‍ നിങ്ങള്‍ രാഷ്ട്രീയം കാണരുതെന്നും ഉമ്മ ഫാരിസ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. സിഐ സുധീറിനെ സ്ഥലം മാറ്റിയാല്‍ ഇത്തരം അനുഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും, അത് സംഭവിക്കരുതെന്നും അമ്മ മുന്നറിയിപ്പ് നല്‍കിയത്.