Headlines
Loading...
'പണിയറിയില്ലെങ്കില്‍ രാജിവെച്ചു പോകണം'; റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷവിമർശനവുമായി ഹെെക്കോടതി

'പണിയറിയില്ലെങ്കില്‍ രാജിവെച്ചു പോകണം'; റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷവിമർശനവുമായി ഹെെക്കോടതി

റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമർശനം. കഴിവുള്ള ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി വിമർശനം.

സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കൃത്യമായി നടപടിയുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

നേരത്തെ അറ്റകുറ്റപ്പണി നടത്തിയ റോഡുകള്‍ മാസങ്ങള്‍ക്കകം തകർന്നതിനാരാണ് ഉത്തരവാദിയെന്നും കോടതി ചോദ്യമുന്നയിച്ചു. കൊച്ചിയിലെ റോഡുകളിലെ അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഹൈക്കോടതി അറിയിച്ചു.