kasaragod
പ്രിന്‍സിപ്പാള്‍ കാലുപിടിപ്പെച്ചെന്ന് ആരോപണം ഉന്നയിച്ച വിദ്യാര്‍ഥിക്കെതിരെ കേസ്
കാസർഗോഡ്: കാസർഗോഡ് ഗവണ്മെന്റ് കോളേജില്‍ പ്രിന്‍സിപ്പാള്‍ കാലുപിടിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ച വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു. കോളേജ് അധികൃതരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കാസര്‍ഗോഡ് വനിതാ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. നേരത്തെ പ്രിന്‍സിപ്പാളിനെതിരെ ആരോപണം ഉന്നയിച്ച സാബിര്‍ സനദിനെതിരെയാണ് കേസ്.
കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ പ്രിന്‍സിപ്പാള്‍ കാല് പിടിപ്പിച്ചുവെന്നായിരുന്നു ആരോപണം. എം എസ് എഫും ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍, മാസ്‌ക് ഇടാതെ കോളേജില്‍ എത്തിയത് ചോദ്യം ചെയ്ത തന്നെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും ഇതിനെതിരെ കേസ് നല്‍കുമെന്ന് പറഞ്ഞപ്പോള്‍, നടപടികളുമായി മുന്നോട്ട് പോകരുതെന്ന് അഭ്യര്‍ഥിച്ച് വിദ്യാര്‍ഥി സ്വമേധയാ കാലില്‍ വീഴുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം.