Headlines
Loading...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്രം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്രം


രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു. ഗുരുനാനാക്ക് ജയന്തിയില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന പ്രഖ്യാപനം.

'രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നു. ഈ മാസം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ നടപടിക്രമങ്ങൾ ആരംഭിക്കും' പ്രധാനമന്ത്രി പറഞ്ഞു.കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ നിന്നും പിന്മാറി വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 'സര്‍ക്കാര്‍ ചെയ്തതെല്ലാം കര്‍ഷകര്‍ക്ക് വേണ്ടിയാണ് രാജ്യത്തിന് വേണ്ടിയാണ്. ഇപ്പോള്‍ ഞാന്‍ കൂടുകല് കഠിനാധ്വാനം ചെയ്യുന്നുണ്ട്. അങ്ങനെ, നിങ്ങളുടെയും രാജ്യത്തിന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകും.' പ്രധാനമന്ത്രി പറഞ്ഞു.

2014ൽ താൻ പ്രധാനമന്ത്രിയായപ്പോൾ, സർക്കാർ)കർഷകരുടെ ക്ഷേമത്തിനും വികസനത്തിനും മുൻഗണന നൽകിയെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.2020 സെപ്തംബറിലാണ് രാജ്യത്ത് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്.