national
എൻജിൻ തകരാർ: 139 യാത്രക്കാരുമായി നാഗ്പുരിൽ വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്
ന്യൂഡൽഹി ∙ ബെംഗളൂരുവിൽനിന്നു പട്നയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം എൻജിൻ തകറാറിനെ തുടർന്ന് നാഗ്പുർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ 139 യാത്രക്കാർ ഉണ്ടായിരുന്നു. രാവിലെ 11.15നായിരുന്നു ലാൻഡിങ്. പട്നയിലേക്കുള്ള യാത്രക്കാർക്കു പ്രത്യേക വിമാനം ഏർപ്പെടുത്തി.
‘ജി 8 873 ഗോ ഫസ്റ്റ് വിമാനം നാഗ്പുരിലേക്കു വഴിതിരിച്ചുവിട്ടു. എൻജിൻ തകരാറിലായതിനെ തുടർന്ന് സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ എൻജിന്റെ പ്രവർത്തനം പൈലറ്റ് നിർത്തിവച്ചു. തുടർന്ന് എല്ലാ മുൻകരുതലുകളും പാലിച്ചു വിമാനം നാഗ്പുരിൽ ഇറക്കി’ – വിമാന കമ്പനി അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.