Headlines
Loading...
national | അമ്മയുടെ പിറന്നാൾ ദിവസം മകൻ ജാമ്യം തേടി കോടതിയിൽ; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഒക്ടോബർ 8 ഷാരൂഖ് ഖാന്റെ മുംബൈയിലുള്ള മന്നത്ത് എന്ന വീട്ടിൽ ആഘോഷ ദിവസമാണ്. ഇന്നാണ് ബോളിവുഡിലെ കിംഗ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ പിറന്നാൾ.

എന്നാൽ ഇക്കുറി മന്നത്തിൽ ആഘോഷങ്ങളൊന്നുമില്ല. അമ്മയുടെ 51ാം പിറന്നാൾ ദിനം ലഹരിമരുന്ന് കേസിൽ മകൻ ജാമ്യം തേടി കോടതിയുടെ മുന്നിലാണ്.

 പിറന്നാൾ ദിനം സന്തോഷ വാർത്ത എത്തുമെന്ന പ്രതീക്ഷയിലായിരിക്കും ഗൗരി ഖാൻ. ആര്യൻ ഖാൻ ജാമ്യം ലഭിച്ച് വീട്ടിലേക്ക് മടങ്ങി വരുന്നത് കാത്തിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ആരാധകരും.

ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിൽ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് താരപുത്രൻ.

 കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആര്യൻ ഖാൻ അടക്കം ഏഴ് പേരെ എൻസിബി അറസ്റ്റ് ചെയ്തത്. കോർഡീലിയ ക്രൂയിസ് ആഢംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

 മയക്കുമരുന്ന് കേസിൽ സൽമാൻ ഖാൻ, സുനിൽ ഷെട്ടി, ഹൻസൽ മേത്ത, പൂജ ഭട്ട്, സുചിത്ര കൃഷ്ണമൂർത്തി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങൾ ഷാരൂഖിനെ പിന്തുണച്ച് അണിനിരന്നു. സൽമാൻ ഷാരൂഖിനെ മന്നത്ത് വീട്ടിൽ സന്ദർശിച്ചു. നടി പൂജ ഭട്ട് ഷാരൂഖിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു.