Headlines
Loading...
പൃഥ്വിക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി അമ്മ മല്ലിക സുകുമാരന്‍

പൃഥ്വിക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി അമ്മ മല്ലിക സുകുമാരന്‍

ദുബായിൽ മകൻ പൃഥ്വിരാജിന് അമ്മ മല്ലിക സുകുമാരൻ പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഒരുക്കി. പൃഥ്വിരാജ് ദുബായിൽ കഴിഞ്ഞ ദിവസം എത്തിയത് തൻറെ പുതിയ ചിത്രം ഭ്രമത്തിന്റെ പ്രൊമോഷൻറെ ഭാഗമായാണ്. അമ്മ മല്ലിക സുകുമാരൻ സർപ്രൈസ് ആയി കേക്ക് ഈ സമയത്താണ് അവിടെ എത്തിച്ചത്. കേക്കിന് മുകളിൽ എഴുതിയിരുന്നത് ‘മോന് പിറന്നാൾ ആശംസകൾ.. അമ്മ’ എന്നായിരുന്നു.

പൃഥ്വിരാജിന്റെ ജന്മദിനം ഒക്ടോബർ പതിനാറിനാണ്. പിറന്നനാളിന് ആണ് അമ്മ മല്ലിക ദുബായിൽ കേക്ക് എത്തിച്ചത്. സോഷ്യൽ മീഡിയയിൽ പൃഥ്വിരാജ് കേക്ക് മുറിക്കുന്നതിന്റെയും കേക്കിന്റെയും ചിത്രങ്ങൾ വൈറലാണ്. പിറന്നാൾ ആഘോഷിക്കാൻ താരത്തിന് ഒപ്പം നടൻ ഉണ്ണി മുകുന്ദൻ, നടി മംമ്ത മോഹൻദാസ് എന്നിവരും ഉണ്ടായിരുന്നു.