Headlines
Loading...
 കോഴിക്കോട് കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട്ട്; ബസ് സ്റ്റാന്റ് താൽക്കാലികമായി മാറ്റിയേക്കും

കോഴിക്കോട് കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട്ട്; ബസ് സ്റ്റാന്റ് താൽക്കാലികമായി മാറ്റിയേക്കും

കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠനം. കെട്ടിടത്തിൻരെ നിർമാണത്തിൽ അപാകതയുണ്ടെന്ന് ചെന്നൈ ഐഐടി നടത്തിയ പഠനത്തിൽ കണ്ടെത്തി. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണെന്നാണ് ഇവരുടെ ശുപാർശ. ഈ സാഹചര്യത്തിൽ ബസ് സ്റ്റാന്റ് താൽക്കാലികമായി മാറ്റാൻ ആലോചനയുണ്ട്.

പഠന റിപ്പോർട്ടിൽ പറയുന്നത്,

കെട്ടിടത്തിൽ നിന്ന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിർമാണത്തിന് വേണ്ടത്ര നിർമാണ സാമ​ഗ്രികൾ ഉപയോ​ഗിച്ചിട്ടില്ലെന്നും പഠന റിപ്പോർട്ടിൽ കണ്ടെത്തി.

Also Read -
ചരിത്രമെഴുതി കെഎഎസ്; മികവ് തെളിയിച്ച് വനിതകള്‍
പരിഹരിക്കാൻ 30 കോടിയോളം

2015 ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമ്മിച്ചത്. 76 കോടി രൂപയാണ് ചെലവിലാണ് സമുച്ചയം നിർമ്മിച്ചത്. വലിയ വ്യാപ്തിയുള്ള കെട്ടിടത്തിലെ ചില മുറികൾ വാടകയ്ക്ക് കൊടുക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ തുടക്കം മുതലെ നിരവധി പരാതികളാണ് കെട്ടിടത്തിന്റെ അപാകത സംബന്ധിച്ച് ഉയർന്നു വന്നത്. നിലവിലെ ബലക്ഷയം പരിഹരിക്കാൻ 30 കോടിയോളം രൂപ ചെലവാവുമെന്നാണ് കണക്കു കൂട്ടുന്നത്.