Headlines
Loading...
കോണ്‍ഗ്രസ് പരിപാടിക്കിടെ കൂട്ടത്തല്ല്; മൈക്ക് പിടിച്ചുവാങ്ങി, ഡിസിസി പ്രസിഡന്റിനെ തളളിയിട്ടു

കോണ്‍ഗ്രസ് പരിപാടിക്കിടെ കൂട്ടത്തല്ല്; മൈക്ക് പിടിച്ചുവാങ്ങി, ഡിസിസി പ്രസിഡന്റിനെ തളളിയിട്ടു

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പരിപാടിക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. ജഷ്പൂര്‍ നഗറില്‍ നിന്നുളള മുന്‍ ഡിസിസി പ്രസിഡന്റ് പവന്‍ അഗര്‍വാള്‍ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ആണ് കൂട്ടത്തല്ല് ഉണ്ടായത്. ഛത്തീസ്ഗഢ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് കൂട്ടത്തല്ലിന് കാരണമായത്.

പവന്‍ അഗര്‍വാള്‍ സംസാരിച്ചു കൊണ്ടിരിക്കെ പ്രവര്‍ത്തകരില്‍ ചിലര്‍ മൈക്ക് പിടിച്ചു വാങ്ങുകയും അദ്ദേഹത്തെ തളളുകയും ചെയ്തു. ഇത് കണ്ട് സദസ്സില്‍ നിന്ന് തൊഴിലാളികള്‍ ഒന്നടങ്കം വേദിയിലേക്ക് ചാടിക്കയറുകയും കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.

പ്രസംഗത്തിനിടെ പവന്‍ അഗര്‍വാള്‍ ഭൂപേഷ് ബാഗേല്‍ ആരോഗ്യമന്ത്രി ടിഎസ് സിങ് ദേവിന് വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുക്കണം എന്ന പരാമര്‍ശിക്കുകയുണ്ടായി. ഇതിന് പിന്നാലെ ആണ് സംഘര്‍മുണ്ടായത്. ഇതിനിടെ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്ലിന്റെ ചുമതലയുളള ജില്ലാ പ്രസിഡന്റ് ഇഫതിഖാര്‍ ഹസന്‍ ഇടപെടുകയും പ്രസംഗം തടസ്സപ്പെടുത്തുകയും പവന്‍ അഗര്‍വാളില്‍ നിന്ന് മൈക്ക് തട്ടിപ്പറിക്കുകയും ഒരു ഭാഗത്തേക്ക് തളളുകയും ചെയ്തു. ഇതു കണ്ട പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സ്‌റ്റേജിലേക്ക് ഓടിക്കയറുകയായിരുന്നു.