Headlines
Loading...
അച്ചു അബൂബക്കർ ഹാജി അനുശോചനവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

അച്ചു അബൂബക്കർ ഹാജി അനുശോചനവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

കളനാട്: കളനാട് ഹൈദ്രോസ് ജമാഅത്ത് യു. എ. ഇ കമ്മിറ്റി  ജനറൽ സെക്രട്ടറി, കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്‌,സ്കൂൾ മേനേജർ, സ്കൂൾ കോ ഓർഡിനേറ്റർ ജമാഅത്ത് ഓഡിറ്റർ എന്ന പദവികൾ വാഹിച്ചിരുന്ന അച്ചു അബൂബക്കർ ഹാജിയുടെ വിയോഗത്തിൽ കളനാട് ഹൈദ്രൂസ് ജമാഅത്ത് യു. എ. ഇ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.

അബുദാബി സ്മോക്കി കഫെയിൽ നടന്ന പരിപാടി കളനാട് ഹൈദ്രോസ്ജമാഅത്ത് യു.എ. ഇ കമ്മിറ്റി ഉപദേഷ്ടാവ് അബ്ദു റഹിമാൻ അയ്യങ്കോൽ ഉദ്ഘാടനം ചെയ്തു. 

കളനാട് വിദ്യാഭ്യാസം പടർന്നു  പന്തലിപ്പിക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന്റെ വിയോഗം നാടിനും സമൂഹത്തിനും തീര നഷ്ടമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മികച്ച സംഘാടകനും ദീർഘ വീക്ഷണത്തോടുകൂടി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് മത-ഭൗതിക വിദ്യഭ്യാസത്തിൽ അഗാതമായ  പാണ്ഡിത്യമുള്ള നേതാവായിരുന്നു വെന്നും തികച്ചും വിത്യസമായ സ്വഭാവമുള്ള എല്ലാവരെയും ഉൾകൊള്ളാൻ കഴിയുമായിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു വെന്ന് കളനാട് ഹൈദ്രോസ് ജമാഅത്ത് യു. എ. ഇ കമ്മിറ്റി പ്രിസിഡന്റ് കെ. പി അബ്ബാസ് അധ്യക്ഷ പ്രസംഗത്തിൽ കൂട്ടിചേർത്തു.

കളനാടിന്റെ മത വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുയും അതിൽ നിന്നാർജ്ജിച്ചടുത്ത സംശുദ്ധതയും സത്യസന്ധതയും ജീവിതാവസാനവരെ കാത്തു സൂക്ഷിക്കുകയും ആർക്കും വായിക്കാവുന്ന തുറന്ന പുസ്തകമാണന്നും കളനാടിന്റ വീര പുത്രാണാന്നും അദ്ദേഹത്തിന്റെ വിയോഗം മൂലം നഷ്ടമായതെന്ന് യു. എ. ഇ കമ്മിറ്റി അംഗം ബഷീർ ദർഗാസ് അനുശോചന പ്രഭാഷണത്തിൽ പറഞ്ഞു.

മത സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുയും സാധരണകാരനോടപ്പം അവരിലൊരാളായി ജീവിക്കുകയും പുതു രംഗത്തു  പ്രവർത്തിക്കുന്നവർക്ക് എന്നും മാത്രകയാണ് അദ്ദേഹമെന്ന് അനുശോചന പരിപാടിയുടെ സ്വാഗത ഭാഷണത്തിൽ കളനാട് യു. എ. ഇ ജനറൽ സെക്രട്ടറി നൗഷാദ് മിഹ്റാജ് അഭിപ്രായപ്പെട്ടു.

 ചടങ്ങിൽ വെച്ച് ആഴ്ചകൾക്ക് മുമ്പ് മരണപ്പെട്ട ഖത്തർ കമ്മിറ്റി ഉപദേഷ്‌ടാവ്‌ മിലിട്ടറി ഇബ്രാഹീം ഹാജി 
സി കെ ഷാഫി അയ്യങ്കോൽ ,അബ്ദുല്ല എയർ പോർട്ട് ,ഷാഫി ബസ്റ്റാന്റ് ,മുഹമ്മദ് അയ്യങ്കോൽ എന്നിവർക്കും കോവിഡ് കാലത്ത് നാട്ടിൽ നിന്നും പരണപ്പെട്ടു പോയ എല്ലാവർക്കും വേണ്ടിയും പ്രത്യക പ്രാർത്ഥനയും നടത്തി. 

യു എ ഇ ഉപദേഷ്ടാക്കൾ  മിലിട്ടറി അഹമ്മദ്  അയ്യങ്കോൽ മുഹമ്മദ് കുഞ്ഞി , യു എ ഇ സെക്രട്ടറി ഇബ്രാഹീം ദേളി , യു എ ഇ ഹദ്ദാദ് ജുമാ മസ്ജിദ് കമ്മിറ്റി അംഗം മനാഫ് ഹദ്ദാദ് , യു എ ഇ കളനാട് ബസ്റ്റാന്റ് ബദർ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് കെ ഇ മുഹമ്മദ് , സെക്രട്ടറി ബഷീർ എ എം , യു എ ഇ അയ്യങ്കോൽ ബദർ മസ്ജിദ് സെക്രട്ടറി ജുനൈദ് അയമ്പാറ ,ട്രെഷറർ സകരിയ ബലൂഷി ,
ഹനീഫ് ശബക്ക് , എന്നിവരും 
അച്ചു അബൂബക്കർ സാഹിബിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. 

വിശിഷ്‌ട വ്യക്തികളായ യുസുഫ് കൊക്കച്ചാൽ , ഹമീദ്‌ എരോൽ എന്നിവർ പങ്കെടുത്തു. യു എ ഇ കമ്മിറ്റി സെക്രട്ടറി അസീസ് മദ്രാസ് നന്ദിയും പറഞ്ഞു.
തുടർന്ന് ഖുർ-ആൻ പാരായണവും പ്രാർത്ഥനയും നടത്തി.