Headlines
Loading...
നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ച് 200 ചൈനീസ് സൈനികർ; തടഞ്ഞ് ഇന്ത്യൻ സൈന്യം

നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ച് 200 ചൈനീസ് സൈനികർ; തടഞ്ഞ് ഇന്ത്യൻ സൈന്യം

അതിർത്തിയിൽ ഇന്ത്യൻ സൈനികരും ചൈനീസ് സൈന്യവും തമ്മിൽ വീണ്ടും സംഘർഷം. അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ച 200 ചൈനീസ് സൈനികരെ ഇന്ത്യൻ സേന തടഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഇരു വിഭാ​ഗവും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും സൂചനയുണ്ട്. ലോക്കൽ കമാൻഡേർസിന്റെ ഇടപെട്ട് പ്രശനത്തിന് പരിഹാരം കണ്ടതോടെ സംഘർഷം ഒഴിവായി. ഏതാനും മണൂക്കൂറുകൾ നീണ്ടു നിന്ന ഏറ്റമുട്ടലിൽ ഇന്ത്യൻ സേനയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. അതിർത്തി കടക്കാൻ ശ്രമിച്ചവരിൽ ഏതാനും ചൈനീസ് സൈനികരെ ഇന്ത്യൻ സേന തടവിൽ വെച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ സേനയുടെ ഭാ​ഗത്തു നിന്നും ഇതുവരെ ഔദ്യോ​ഗിക പ്രതികരണമുണ്ടായിട്ടില്ല.

അതേസമയം കിഴക്കൻ ലഡാക്ക അതിർത്തിയിൽ നിനിൽക്കുന്ന പ്രശ്നത്തിൽ നേരത്തെയുള്ള പരിഹാരത്തിന് ചൈനയുടെ ഭാ​ഗത്ത് നിന്നും ശ്രമം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞരിരുന്നു.