Headlines
Loading...
കുന്ദ്രയുടെ അറസ്റ്റ് ആഘാതമായി; ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു?

കുന്ദ്രയുടെ അറസ്റ്റ് ആഘാതമായി; ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു?

മുംബൈ: നീലചിത്ര നിർമാണ കേസിൽ ഭർത്താവ് രാജ് കുന്ദ്രെ അറസ്റ്റിലായതിന് പിന്നാലെ നടി ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി സൂചന. രാജ് കുന്ദ്രയുടെ നീലചിത്ര നിർമാണത്തെക്കുറിച്ച് നടിക്ക് അറിവുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടുകൾ. അതിനാല്‍ തന്നെ അറസ്റ്റ് നടിയില്‍ വലിയ ആഘാതമുണ്ടാക്കി. രാജ് കുന്ദ്രയില്‍ നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശില്‍പ ആഗ്രഹിക്കുന്നത്.

കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാല്‍ രാജുകുന്ദ്രയില്‍ നിന്ന് വേര്‍പിരിയാനാണ് ശില്‍പയുടെ തീരുമാനം. മാത്രമല്ല, രാജ് കുന്ദ്രെയിൽ നിനന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാൻ നടിക്ക് താൽപര്യമില്ലെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ് കുന്ദ്രെ അധാർമികമായി ഉണ്ടാക്കിയ പണം കൊണ്ട് ഇത്രയും കാലം ആർഭാടമായി ജീവിച്ചതിൽ നടിക്ക് കുറ്റബോധമുണ്ടെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. രാജ് കുന്ദ്രെയുടെ വീട്ടിൽ നിന്നും കഴിയുന്നതും വേഗം മാറിത്താമസിക്കാനാണ് ശിൽപ ആഗ്രഹിക്കുന്നത്.

ജോലിക്ക് വേണ്ടി കരൺ ജോഹർ അടക്കം മറ്റ് പല സംവിധായകരേയും നടി സമീപിച്ചിട്ടുണ്ട്. അനുരാഗ് ബസു, പ്രിയദർശൻ എന്നിവരുെട അടുത്ത പടത്തിൽ ശിൽപ അഭിനയിക്കുമെന്നാണ് സൂചന. വിവാഹമോചനത്തിന്റെ പേരില്‍ ജീവനാംശം വാങ്ങാന്‍ ശില്‍പ ആഗ്രഹിക്കുന്നില്ല.

സൂപർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ ജഡ്ജ് ആയും ശിൽപയെത്തുന്നുണ്ട്. വിവാദങ്ങളിൽ നിന്നും മാറിനിൽക്കാനും മക്കളെ വളർത്താനും ജോലിയിൽ മുഴുകുകയാണ് നല്ലത് എന്ന് ശിൽപ കരുതുന്നു. രാജ് കുന്ദ്രെയുടെ അറസ്റ്റിനെക്കുറിച്ച ശിൽപ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ജോലി ചെയ്യുകയും സാമ്പത്തിക സ്വാശ്രയത്വം നേടുകയുമാണ് ഇപ്പോൾ ചെയ്യേണ്ടതെന്നാണ് ശിൽപ കരുതുന്നതെന്ന് താരത്തിന്‍റെ സുഹൃത്ത് പറഞ്ഞു.