kerala
നാര്‍ക്കോട്ടിക് ജിഹാദ് വിവാദം; പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരിന് പ്രതിപക്ഷ പിന്തുണ; സംഘ്പരിവാറിന് വ്യക്തമായ അജണ്ടയെന്ന് സതീശന്‍
നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രശ്‌ന പരിഹാരത്തിന് ഒരു ശ്രമവും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിന് മുന്‍ കൈ എടുത്താല്‍ പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേര്‍ന്ന് സംഘര്‍ഷത്തിന് അയവ് വരുത്താനാണ് ശ്രമിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവാത്തതിനാലാണ് പ്രതിപക്ഷം നേതാക്കളെ കണ്ടതെന്നും വിസി സതീശന്‍ പറഞ്ഞു.
സംഘ്പരിവാറിന് വ്യക്തമായ അജണ്ടയുണ്ട്. അത് മുതലെടുപ്പിനായി പലരും ശ്രമിക്കുന്നുണ്ട്. മന്ത്രി വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചത് തെറ്റല്ല. സംഘര്‍ഷത്തിന് അയവ് വരുത്തണം. പക്ഷം പിടിക്കരുതെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.