kasaragod
കാസര്‍കോട് പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു
കാസർകോട് : കാസര്‍കോട്ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു . രക്തവും സവവും കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ ലാബിൽ പരിശോധിച്ചപ്പോൾ നെഗറ്റീവാണ് പ്രാഥമിക ഫലം .
ബുധനാഴ്ച വൈകിട്ട് ഏഴിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പെൺകുട്ടി മരിച്ചത് . തലച്ചോറിൽ ബാധിച്ച പനിയാണ് മരണ കാരണം . രണ്ട് ദിവസം മുമ്പ് പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത് . കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു , നിപ ആണോയെന്ന് സംശയിച്ചാണ് സാമ്പിൾ പരിശോധനക്കയച്ചത് .
വിവരമറിഞ്ഞതോടെ ആരോഗ്യവകുപ്പ് ശക്തമായ നടപടികളെടുത്തു . വ്യഴാഴ്ച ചെങ്കള പഞ്ചായത്തിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിർത്തിവെച്ചു , മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളെയും പരിസരത്തെ 60 വീടുകളിലും ആരോഗ്യ പ്രവർത്തകർ സർവേ നടത്തി . പ്രദേശവുമായി അതിർത്തി പങ്കിടുന്ന കുമ്പഡാജെ , ബദിയടുക്ക പഞ്ചായത്ത് പ്രദേശങ്ങളിലും സർഗവ നടത്തി . വിവരമറിഞ്ഞ ആശങ്കയിലായ നാടിന് പരിശോധന ഫലം അറിഞ്ഞതോടെ ആശ്വാസമായി കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് കുട്ടിയുടെ സംസ്കാരം .